ഏക സിവില്‍ കോഡ് നയം: നടപ്പാക്കാന്‍ സര്‍ക്കാരിന് ലക്ഷ്യമില്ല, കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി !

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണങ്ങളില്‍ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകും എന്നും കേന്ദ്ര ന്യൂനപക്ഷകര്യമന്ത്രി വ്യക്തമാക്കി

ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ലക്ഷ്യമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. സാമ്പത്തിക സംവരണവും മുത്തലാക്കും ഏക സിവില്‍ കോഡിനുള്ള ആദ്യ നടപടിയാണെന്ന ചര്‍ച്ചകളോടാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി പ്രതുകരിച്ചത്.

എല്ലാ ജനങ്ങള്‍ക്കും നീതിയും വികസനവും ഉറപ്പ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്. അതിന് വേണ്ടിയുള്ള ശ്രമങ്ങളിലെ സുപ്രധാന ചുവടാണ് സാബത്തിക സംവരണം. എന്നാല്‍ മുത്തലാക്ക് ബില്ലിലെ ജയില്‍ ശിക്ഷ ഒത്തുതീര്‍പ്പാക്കാന്‍ കഴിയുന്നത് മാത്രമാണ്. ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണങ്ങളില്‍ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകും എന്നും കേന്ദ്ര ന്യൂനപക്ഷകര്യമന്ത്രി വ്യക്തമാക്കി.

Exit mobile version