കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ വാര്‍ത്താസമ്മേളനത്തിനിടെ സീലിങ് തകര്‍ന്നുവീണു

Mukhtar Abbas Naqvi | Bignewslive

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റാംപുരില്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ വാര്‍ത്താസമ്മേളനത്തിനിടെ സീലിങ് തകര്‍ന്നുവീണു. മന്ത്രി സംസാരിക്കുന്നതിനിടെയാണ് സീലിങ്ങിലെ ചില ഭാഗങ്ങള്‍ താഴേക്ക് വീണത്. മന്ത്രിയുടെ ദേഹത്തേക്ക് വീഴാതെ കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ഹുനാര്‍ ഹാട്ട് പരിപാടിയുടെ ഭാഗമായിട്ടാണ് മന്ത്രി രാംപുരില്‍ എത്തിയത്. രാംപുരിലെ പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 700ഓളം കലാകാരന്മാര്‍ പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

Exit mobile version