ബിജെപി സര്‍ക്കാരിന് കീഴില്‍ യുപിയില്‍ നടന്നത് 59 എന്‍കൗണ്ടറുകള്‍; കൊല്ലപ്പെട്ടവര്‍ കൂടുതലും പോലീസ് കസ്റ്റഡിയിലുള്ള മുസ്ലിം യുവാക്കള്‍; ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ നേതൃത്വത്തിലെ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം നടന്നത് 60ഓളം എന്‍കൗണ്ടറുകള്‍. അവയില്‍ 59ഓളം ഏറ്റുമുട്ടലുകളില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. യോഗി ആദിത്യനാഥിന്റെ കീഴില്‍ നടന്ന ഈ പോലീസ് എന്‍കൗണ്ടറുകളെ കുറിച്ച് യുഎന്നിലെ നാല് മനുഷ്യാവകാശ വിദഗ്ദര്‍ തങ്ങളോട് ആശങ്ക പ്രകടിപ്പിച്ചതായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ വെളിപ്പെടുത്തി. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നേരത്തെ 15ഓളം സംഭവങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ മനുഷ്യാവകാശ വിദഗ്ദര്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറിയിട്ടുണ്ടെന്നും, മുസ്ലിം സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് ഇതില്‍ കൂടുതലായും ഇരകളായതെന്നും യുഎന്‍ ഓഫീസിന്റെ പ്രസ്താവനയില്‍ പറയുന്നു. കത്തിന് കേന്ദ്രത്തില്‍ നിന്ന് ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

പോലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കേയാണ് കൊലപാതകങ്ങള്‍ സംഭവിക്കുന്നതെന്നും, എന്‍കൗണ്ടറിന്റെ ഇടയിലും ആത്മരക്ഷാര്‍ത്ഥവുമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നുമണ് പോലീസിന്റെ ന്യായീകരണം. ഈ സംഭവങ്ങളില്‍ യുഎന്‍ ആശങ്കാകുലരാണ്, കൊല്ലപ്പെടുന്നതിന് മുമ്പ് ആളുകള്‍ അറസ്റ്റു ചെയ്യപ്പെടുന്നുണ്ട്. മൃതദേഹങ്ങളില്‍ പീഡിപ്പിക്കപ്പെട്ടതിന്റെ പാടുകളും കാണാമെന്ന് യുഎന്‍ വിദഗ്ദര്‍ പറയുന്നു.

ഉത്തര്‍പ്രദേശ് പോലീസ് സേനയുടെ ഉപയോഗം എത്രയും പെട്ടെന്ന് പരിശോധിക്കണമെന്നും, അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉത്തര്‍പ്രദേശ് പോലീസിനെ മാറ്റണമെന്നും വിദഗ്ദര്‍ ആവശ്യപ്പെടുന്നു.

അതേസമയം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി രണ്ടു വര്‍ഷം പിന്നുടുമ്പോള്‍ സംസ്ഥാനത്ത് കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ക്രമസമാധാനം മെച്ചപ്പെട്ടതായുമാണ്യോയഗിയുടെ അവകാശവാദം.

Exit mobile version