മോഡി വിവാഹിതനാണ്, വ്യാജ പ്രചാരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുവാണ്; ഒരേസമയം, മോഡിയെ വാഴ്ത്തിയും കൊട്ടിയും രാഹുല്‍ ഗാന്ധി

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഒരേസമയം വാഴ്ത്തിയും പരോക്ഷമായി കൊട്ടിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അവിവാഹിതനായതിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാണോ താങ്കളും അവിവാഹിതനായിരിക്കുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് രാഹുല്‍ മോഡിയെ കുറിച്ച് വാചാലനായത്. ചോദ്യത്തോട് ചിരിച്ചു കൊണ്ടു രാഹുല്‍ പറഞ്ഞതിങ്ങനെ, ‘മോഡി വിവാഹിതനാണ്. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു. വിവാഹം നടക്കേണ്ട സമയത്തു നടക്കും. ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ്.’

അതേസമയം, താന്‍ വ്യാജ വാര്‍ത്തകളും സോഷ്യല്‍മീഡിയയിലെ പ്രചാരണങ്ങളും തമാശയായേ കാണാറൂള്ളു എന്നും, മോഡിയും കൂട്ടരും ഇങ്ങനെ ചെയ്യുന്നതു കൊണ്ടു പലതും പഠിച്ചെന്നും അതുകൊണ്ട് അദ്ദേഹത്തെ ഗുരുവായി കാണുന്നതായും രാഹുല്‍ പറഞ്ഞു. താനൊരിക്കലും മോഡിയെ വ്യക്തിപരമായി അപമാനിച്ചു സംസാരിച്ചിട്ടില്ല, പക്ഷേ മറുപക്ഷത്തു നിന്ന് അങ്ങനെയല്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

Exit mobile version