ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്ന് 30000 കോടി മോഷ്ടിച്ച്, അംബാനിക്ക് നല്‍കിയവനാണ് മോഡി; രാഹുല്‍ ഗാന്ധി

നരേന്ദ്ര മോഡി സ്വന്തം കള്ളത്തരങ്ങളുടെ തടവറയിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മ്മയെ മാറ്റിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോഡി സ്വന്തം കള്ളത്തരങ്ങളുടെ തടവറയിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

30000 കോടി ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ നിന്ന് മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കിയ ആളാണ് മോഡി. ഇത് അന്വേഷിക്കപ്പെടുമെന്ന ഭയം കാരണം മോഡിക്ക് ഉറങ്ങാന്‍ സാധിക്കില്ലെന്നും, അതുകൊണ്ടാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വിമര്‍ശിച്ചു.

Exit mobile version