നിരോധിച്ച നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് പറഞ്ഞ് 60 ലക്ഷം രൂപ തട്ടിയെടുത്തു..! 2 വര്‍ഷത്തിന് ശേഷം ഗായിക പോലീസ് വലയില്‍ കുടുങ്ങി

ന്യൂഡല്‍ഹി: രാജ്യത്ത് നിരോധിച്ച നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് പറഞ്ഞ് 60 ലക്ഷം രൂപ തട്ടിയെടുത്ത ഗായികയെ പോലീസ് അറസ്റ്റ് ചെയ്തു. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നാണ് സ്‌റ്റേജ് ഗായികയായ ഹരിയാന സ്വദേശി ശിഖ രാഘവ് കാശ് തട്ടിയത്. 2 വര്‍ഷമായി ഇവര്‍ പിടികാട്ടാപുള്ളിയായി വിലയുകയായിരുന്നു. എന്നാല്‍ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു.

2016 ല്‍ നോട്ട് നിരോധിച്ചപ്പോള്‍ നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പരാമിലിറ്റി ഓഫീസറായി വിരമിച്ചയാളില്‍ നിന്നും ശിഖയും സുഹൃത്ത് പവനും ചേര്‍ന്ന് പണം തട്ടിയെടുക്കുകയായിരുന്നു. നോര്‍ത്ത് ഡല്‍ഹിയിലെ രാംലീലയില്‍ സംഗീതപരിപാടിക്കെത്തിയ ശിഖയും പവനും സംഘാടകനായ ഓഫീസറുമായി പരിചയത്തിലാവുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥന്റെ വീട്ടുകാരുമായി ശിഖ പരിചയത്തിലാവുകയും തുടര്‍ന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങുകയായിരുന്നു.കേസില്‍ പവന്‍ നേരത്തെ അറസ്റ്റിലായെങ്കിലും ശിഖ ഒളിവില്‍ പോവുകയായിരുന്നു.

Exit mobile version