‘ഭൂട്ടാന്‍ രാഷ്ട്രത്തിനും ജനങ്ങള്‍ക്കും നല്‍കിയത് മികച്ച സംഭാവന’; ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി നരേന്ദ്ര മോഡിക്ക്

ഭൂട്ടാനിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദി ഡ്രക് ഗ്യാല്‍പോ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനിച്ച് ഭൂട്ടാന്‍ രാജാവ്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തിയതായിരുന്നു പ്രധാനമന്ത്രി.

ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കാണ് ഓര്‍ഡര്‍ ഓഫ് ദി ഡ്രക് ഗ്യാല്‍പോ മോഡിക്ക് സമ്മാനിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോഡി ഭൂട്ടാന്‍ രാഷ്ട്രത്തിനും ജനങ്ങള്‍ക്കും നല്‍കിയ മികച്ച സംഭാവനകളും ഇന്ത്യ – ഭൂട്ടാന്‍ ബന്ധത്തിന്റെ വളര്‍ച്ചയ്ക്കുവഹിച്ച പങ്കും പരിഗണിച്ചാണ് ബഹുമതി സമ്മാനിച്ചത്.

also read;ഉറക്കത്തിനിടെ ശ്വാസതടസ്സം, പിന്നാലെ കുഴഞ്ഞുവീണു, പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

നരേന്ദ്രമോഡിയ്ക്ക് ഭൂട്ടാനിലെ പാരോ എയര്‍പോര്‍ട്ടില്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മോഡിയെ കുറിച്ച് ഭൂട്ടാന്‍ പ്രധാനമന്ത്രി ഏതാനും വാക്കുകള്‍ കുറിച്ചു.

മോഡി തന്റെ മൂത്ത സഹോദരനെപ്പോലെയാണെന്നും, തന്റെ മൂത്ത സഹോദരനായ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് ഭൂട്ടാനിലേക്ക് സ്വാഗതം എന്നുമാണ് ടോബ്ഗേ എക്സില്‍ കുറിച്ചത്.

Exit mobile version