സൈന്യം യാഥാസ്ഥികം,സ്വവര്‍ഗ്ഗരതിയും വിവാഹേതര ലൈംഗിക ബന്ധവും അനുവദിക്കാന്‍ പറ്റില്ല; ബിപിന്‍ റാവത്

യുദ്ധമുഖത്തിറങ്ങാന്‍ സ്ത്രീകള്‍ പ്രാപ്തരല്ലെന്ന ബിപിന്‍ റാവത്തിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു

ന്യൂഡല്‍ഹി : സൈന്യം യാഥാസ്ഥികമാണെന്നും സ്വവര്‍ഗ്ഗരതിയും വിവാഹേതര ലൈംഗിക ബന്ധവും സൈന്യത്തില്‍ അനുവദിക്കാന്‍ ആകില്ലെന്നും സൈനിക മേധാവി ബിപിന്‍ റാവത്. നിയമത്തിന് മുകളിലല്ലെങ്കിലും സൈന്യത്തിന് ഭരണഘടന കുറച്ച് സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും റാവത്ത് പറഞ്ഞു.

സ്വവര്‍ഗ്ഗ രതിയും വിവാഹേതര ലൈംഗിക ബന്ധവും സുപ്രീം കോടതി ക്രിമിനല്‍ കുറ്റം അല്ലാതാക്കിയെങ്കിലും ഇതൊന്നും സൈന്യത്തില്‍ അനുവദിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുമ്പ് യുദ്ധമുഖത്തിറങ്ങാന്‍ സ്ത്രീകള്‍ പ്രാപ്തരല്ലെന്ന ബിപിന്‍ റാവത്തിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു.

Exit mobile version