താന്‍ ഇപ്പോഴും ആ സന്തോഷത്തിന്റെ ‘ഹാങ്ങോവറില്‍’: രാജ്യം ആദരിച്ചതില്‍ സന്തോഷമെന്ന് ഉഷ ഉതുപ്പ്

ന്യൂഡല്‍ഹി: പത്മവിഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചതില്‍ സന്തോഷമെന്ന് ഗായിക ഉഷ ഉതുപ്പ്. താനിപ്പോഴും ആ സന്തോഷത്തിന്റെ ‘ഹാങ്ങോവറില്‍’ ആണെന്ന് താരം മാധ്യമങ്ങളോട് പ്രതികരിച്ചു.

എനിക്ക് നല്‍കിയ ആദരത്തില്‍ രാജ്യത്തോട് നന്ദിയുണ്ട്. എന്റെ മാതാപിതാക്കളും കുടുംബവും സഹപ്രവര്‍ത്തകരും എന്റെ പാട്ടുകളെ ആസ്വദിച്ച ഓരോരുത്തരോടും നന്ദിയുണ്ട്. എന്റെ പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കില്‍ എനിക്കിത് സാധിക്കുമായിരുന്നില്ല,’ ഉഷ ഉതുപ്പ് പറഞ്ഞു. നൈറ്റ് ക്ലബ്ബുകളില്‍ പാടിയാണ് താന്‍ കരിയര്‍ തുടങ്ങുന്നത്. എന്റെ പാട്ടുകളിലെല്ലാം ദൈവനാമങ്ങള്‍ ഉണ്ടായിരുന്നു. ഹരേ റാം ഹരേ കൃഷ്ണ, ഹരി ഓം ഹരി പോലെയെന്നും ഗായിക പറഞ്ഞു.

2024ലെ പത്മ പുരസ്‌കാരങ്ങള്‍ ജനുവരി 25നാണ് പ്രഖ്യാപിച്ചത്. വൈജയന്തിമാല, ചിരഞ്ജീവി, വെങ്കയ്യ നായിഡു, ബിന്ദേശ്വര്‍ പഥക്, പത്മ സുബ്രഹ്‌മണ്യം എന്നിവര്‍ക്ക് പത്മ വിഭൂഷണും ജ.ഫാത്തിമ ബീവി, ഹോര്‍മുസ്ജി എന്‍ കാമ, മിഥുന്‍ ചക്രബര്‍ത്തി, സീതാറാം ജിന്ദാള്‍, യങ് ലിയു, അശ്വിന്‍ ബാലചന്ദ് മെഹ്ത, സത്യഭ്രത മുഖര്‍ജി, രാം നായ്ക്, തേജസ് മദുസൂദന്‍ പട്ടേല്‍, ഒ രാജഗോപാല്‍, ദത്താത്രെ അംബദാസ് മയാലു, തോഗ്ദന്‍ റിംപോച്ചെ, പ്യാരേലാല്‍ ശര്‍മ, ചന്ദ്രശേഖര്‍ പ്രസാദ് താക്കൂര്‍, ഉഷ ഉതുപ്പ്, വിജയ്കാന്ത്, കുന്ദന്‍ വ്യാസ് എന്നിവര്‍ക്ക് പത്മഭൂഷണും ലഭിച്ചു.

Exit mobile version