വെള്ളച്ചാട്ടം കണ്ട് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ സിമന്റ് ലോറിയിൽ ഇടിച്ചു; ആറ് മരണം

തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയിൽ കാറും സിമന്റുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് ദാരുണ മരണം. ഞായറാഴ്ച പുലർച്ചെയോടെയാണ് അപകടം നടന്നത്. ഈ അപകടത്തിൽ കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു.

തെങ്കാശിയിലെ കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങിയ കുടുംബാംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാർത്തിക്, വേൽ, മനോജ്, സുബ്രഹ്‌മണ്യൻ, മനോഹരൻ, ബോത്തിരാജ് എന്നിവരാണ് മരിച്ചത്.

ALSO READ-നടന്നു പോവുകയായിരുന്ന വാസുദേവനെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു; അപ്പോള്‍ അറിഞ്ഞില്ല അച്ഛനെ ഇടിച്ചിട്ടത് മകനാണെന്ന്!

മൃതദേഹങ്ങൾ തിരുനെൽവേലിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version