ബസ് ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്ക് ഹെല്‍മറ്റ്; പുതിയ തന്ത്രവുമായി ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: ദേശീയ പണിമുടക്കിനിടെ ആക്രമണങ്ങള്‍ രൂക്ഷമായ പശ്ചിമ ബംഗാളില്‍ ബസ് ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. സമരത്തെ നേരിടുമെന്ന് നേരത്തെ അറിയിച്ച സര്‍ക്കാര്‍ ബസുകള്‍ നിരത്തിലിറക്കിയിട്ടുണ്ട്.

ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാനുള്ള സാഹചര്യം മുന്നില്‍ കണ്ട് ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഹെല്‍മറ്റ് തന്ത്രം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

ബസ് ഡ്രൈവര്‍മാര്‍ ഹെല്‍മറ്റ് ധരിച്ചുകൊണ്ട് മാത്രമേ ബസ് ഓടിക്കാവൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ കൊല്‍ക്കൊത്ത ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട ബസിലെ ഡ്രൈവര്‍മാര്‍ എല്ലാം ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്.

Exit mobile version