കൊവിഡ്, കേരള – കര്‍ണാടക ചെക്ക് പോസ്റ്റുകളില്‍ ബോധവത്കരണവുമായി കര്‍ണാടക

അസുഖങ്ങള്‍ ഉള്ളവരും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും കര്‍ണാടക മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കാസര്‍കോട്: കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ കേരള – കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ബോധവത്കരണവുമായി കര്‍ണാടക.

ദക്ഷിണ കര്‍ണാടകത്തില്‍ 5 ഇടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് ബോധവത്കരണം തുടങ്ങി. മറ്റ് അസുഖങ്ങള്‍ ഉള്ളവരും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും കര്‍ണാടക മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ദക്ഷിണ കന്നഡ ജില്ലയിലെ തലപ്പാടി, സാറഡുക്ക, സ്വര്‍ഗ, സുള്ള്യപ്പദവ്, ജാല്‍സൂര്‍ എന്നിവിടങ്ങളിലാണ് ബോധവല്‍ക്കരണം നടക്കുന്നത്. ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോധവത്കരണം മാത്രമാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നത്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധന നടത്താന്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

ALSO READ പ്രേക്ഷകർക്ക് സന്തോഷം ലഭിക്കാനാണ് തമാശകളെന്ന് ബിനു അടിമാലി; വേദനിപ്പിക്കുന്ന ബോഡി ഷെയിംഗ് തമാശകൾ പറയാതിരിക്കുന്നതാണ് മാന്യതയെന്ന് തിരുത്തി മഞ്ജു

ഇതിനിടയില്‍ കര്‍ണാടകയില്‍ കൊവിഡ് വകഭേദമായ ജെഎന്‍-1 റിപ്പോര്‍ട്ട് ചെയ്തു. ഉഡുപ്പി സ്വദേശിയായ 82 വയസുകാരനാണ് ചികിത്സയില്‍ ഉള്ളത്.

Exit mobile version