രാമക്ഷേത്ര സമുച്ചയത്തിന്റെ വീഡിയോ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. അനധികൃത ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള പ്രദേശമാണ് രാമക്ഷേത്ര പരിസരം. ഛത്തീസ്ഗഢ് സ്വദേശി ഭാനു പട്ടേല്‍ ആണ് അറസ്റ്റിലായത്.

ബൈക്കിലെത്തി ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയില്‍ വീഡിയോ പകര്‍ത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. രാം ജന്മഭൂമി പോലീസ് സ്റ്റേഷനില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറായില്ല. രാമക്ഷേത്രത്തിന്റെ പത്താം നമ്പര്‍ ഗേറ്റിന് സമീപമെത്തി വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

Exit mobile version