അമുലിന്റെയും പതഞ്ജലിയുടെയും വ്യാജന്‍ വിപണിയില്‍, ഫാക്ടറി അടച്ച് പൂട്ടി പോലീസ്

ദ്വാരക പോലീസും വിജിലന്‍സും നടത്തിയ പരിശോധനയിലാണ് വ്യാജ നെയ് നിര്‍മാണ ഫാക്ടറി കണ്ടെത്തിയത്.

ന്യൂഡല്‍ഹി: അമുല്‍, പതഞ്ജലി തുടങ്ങിയ ബ്രാന്‍ഡുകളുടെ ലേബലില്‍ വ്യാജ നെയ് നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ ഫാക്ടറി പോലീസ് പൂട്ടിച്ചു. ദ്വാരക പോലീസും വിജിലന്‍സും നടത്തിയ പരിശോധനയിലാണ് വ്യാജ നെയ് നിര്‍മാണ ഫാക്ടറി കണ്ടെത്തിയത്.

അമുല്‍, മദര്‍ ഡയറി, പതഞ്ജലി തുടങ്ങിയ വിവിധ ബ്രാന്‍ഡുകളുടെ 4,900 സ്റ്റിക്കറുകളാണ് സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയത്. ഇവിടെ നിന്ന് വ്യാജ നെയ് നിര്‍മിക്കുന്നതിന് ആവശ്യമായ മറ്റ് സാമഗ്രികളും പിടിച്ചെടുത്തു.

പരിശോധന വിവരം അറിഞ്ഞതിന് പിന്നാലെ ഉടമ സുമിത് ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പരിശോധനയ്ക്കായി ഫാക്ടറിയില്‍ എത്തിയപ്പോള്‍ രണ്ടു ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഫാക്ടറി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

Exit mobile version