ബിജെപിയുടെ ‘നാരീ ശക്തി വന്ദന്‍’ പരിപാടിക്കിടെ നടുറോഡില്‍ മുടിക്ക് കുത്തിപിടിച്ച് തമ്മിലടിച്ച് വനിതാപ്രവര്‍ത്തകര്‍; മര്‍ദ്ദിച്ച് പുരുഷന്മാരും; പരിഹസിച്ച് പ്രതിപക്ഷം

ലഖ്‌നോ: ഉത്തര്‍ പ്രദേശിലെ ജലൗനില്‍ നടന്ന ബിജെപിയുടെ പരിപാടിക്കിടെ വനിതാ പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിജെപിയുടെ ‘നാരീ ശക്തി വന്ദന്‍’ സമ്മേളനത്തിനിടെയാണ് വനിത അംഗങ്ങള്‍ നടുറോഡില്‍ തമ്മിലടിച്ചത്.

വനിതാ പ്രവര്‍ത്തകര്‍ പരസ്പരം മുടി പിടിച്ച് വലിക്കുകയും താഴെ തള്ളിയിട്ട് ചവിട്ടുന്നതുമാണ് പുറത്തെത്തിയ ദൃശ്യങ്ങളിലുള്ളത്. സ്ത്രീകള്‍ അടിപിടി കൂടുന്നതിനിടെ എത്തിയ ചില പുരുഷന്മാരും വീണ് കിടക്കുന്ന സ്ത്രീകളെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

also read- ദുബായിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: മരണം രണ്ടായി, മരിച്ചത് വിസിറ്റ് വിസയിലെത്തിയ തലശ്ശേരി സ്വദേശ

ഇവരുടെ തമ്മിലടിയുടെ കാരണം വ്യക്തമായിട്ടില്ല. അതേസമയം,സംഭവത്തില്‍ ബിജെപിയെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം കൊണ്ടുവരാന്‍ യോഗി ആദിത്യനാഥ് ആദ്യം സ്വന്തം അണികളെ അച്ചടക്കം പഠിപ്പിക്കണമെന്നാണ് സമാജ്വാദി പാര്‍ട്ടി അഭിപ്രായപ്പെട്ടത്.

Exit mobile version