കാറില്‍ ട്രക്കും ലോറിയും ഇടിച്ച് കയറി; ദുരന്തത്തില്‍ പൊലിഞ്ഞത് ഏഴ് ജീവനുകള്‍

ബംഗളൂരു: കര്‍ണാടകയിലെ ഹോസ്‌പേട്ടിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ട്രക്ക് എതിര്‍ ദിശയില്‍ വന്ന കാറില്‍ ഇടിച്ചുകയറിയാണ് അപകടം.

ട്രക്കിന് പിന്നാലെ പുറകില്‍ നിന്ന് വന്ന ലോറിയും കാറിലേക്ക് ഇടിച്ചു കയറി. വന്‍ ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മരിച്ചവരില്‍ മൂന്നു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടും.

കാറിലുണ്ടായിരുന്നവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പുറത്തെടുത്തപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version