മക്കളെ കാണണം, ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ അഞ്ജു തിരികെ നാട്ടിലേക്ക്

ന്യൂഡല്‍ഹി: ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി അഞ്ജു തിരിച്ചെത്തിയേക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 34 കാരിയായ അഞ്ജു ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് പാകിസ്താനിലേക്ക് പോയത്. രണ്ടു മക്കളെ കാണാത്തതിനാല്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ് അഞ്ജു എന്ന് പാകിസ്താനിലെ ഭര്‍ത്താവ് നസറുല്ല(29) അറിയിച്ചു. ജൂലൈ 25നു നസറുല്ലയെ വിവാഹം ചെയ്തിരുന്നു. ഫാത്തിമ എന്ന് പേര് സ്വീകരിച്ചിരുന്നു.

അടുത്തമാസം അഞ്ജു നാട്ടിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഗ ബോര്‍ഡര്‍ വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നത്. ഭര്‍ത്താവ് അരവിന്ദിനോട് കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്.

2019 മുതല്‍ സമൂഹമാധ്യമത്തിലൂടെയാണ് നസറുല്ലയെ പരിചയപ്പെടുന്നത്. ആ
പരിചയമാണ് അതിര്‍ത്തി കടന്നുള്ള വിവാഹത്തിലെത്തിയത്. എന്നാല്‍ അഞ്ജു പാകിസ്ഥാനില്‍ എത്തിയത് വിവാഹം കഴിക്കാനല്ലെന്ന് നസ്രുള്ളയുടെ കുടുംബം പറഞ്ഞിരുന്നത്. കൃത്യമായ രേഖകളുമായാണ് അഞ്ജു പാകിസ്ഥാനിലെത്തിയത്.

Exit mobile version