നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് സംശയം

ഉദയ്പൂര്‍: നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.
രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ക്ഷേത്രവളപ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഏകലിംപുര മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ജ്യോത ബാവ്ജി ക്ഷേത്രത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തൊഴിലാളികള്‍ ക്ഷേത്രത്തിന്റെ ടെറസിലെത്തിയപ്പോഴാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.

ക്ഷേത്രത്തിന് പിന്നിലെ ചേരിയില്‍ (ബസ്തി) താമസിക്കുന്ന പുഷ്പ എന്ന സ്ത്രീയാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തി. ഇവര്‍ പച്ചക്കറി കച്ചവടക്കാരിയായാണെന്നും തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി മുതല്‍ ഇവരെ കാണാനില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം, പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Exit mobile version