രക്ഷാബന്ധൻ ദിനം മുസ്ലിം സ്ത്രീകളോടൊപ്പം ആഘോഷിക്കണം; ബിജെപി എംപിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി മോഡി

ന്യൂഡൽഹി: ബിജെപി എംപിമാർ രക്ഷാബന്ധൻ ദിനം മുസ്ലിം സ്ത്രീകളോടൊപ്പം ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് വഴി മുസ്‌ലിം സ്ത്രീകൾക്ക് വലിയ ആശ്വാസവും സുരക്ഷയും ലഭിച്ചെന്ന് കേന്ദ്ര സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറയവെ മോഡി പറഞ്ഞു.

തിങ്കളാഴ്ച രാത്രി ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എൻഡിഎ എംപിമാരുടെ യോഗം നടന്നിരുന്നു. ഈ യോഗത്തിലാണ് മോഡിയുടെ നിർദേശം.

2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സർക്കാർ കൊണ്ടുവന്ന പദ്ധതികളെ കുറിച്ചാണ് പ്രധാനമന്ത്രി വിശദീകരിച്ചത്. ഇതിനിടെയാണ് മുസ്ലിം സ്ത്രീകളുമായി എൻഡിഎ മികച്ച ബന്ധം സ്ഥാപിക്കണമെന്ന് മോഡി ആഹ്വാനം ചെയ്തത്.

നിരവധി മുസ്ലിം സ്ത്രീകൾക്ക് കേന്ദ്ര സർക്കാരിന്റെ ഹജ് നയത്തിന്റെ ഭാഗമായി ഈ വർഷം ഹജ് കർമം നിർവഹിക്കാൻ സാധിച്ചുവെന്നും മേഡി അവകാശപ്പെട്ടു.

ALSO READ- താനൂർ പോലീസിന്റെ കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ; പോലീസിനെ കുരുക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

എൻഡിഎ മുസ്‌ലിം സ്ത്രീകളിലേക്ക് എത്താൻ രക്ഷാബന്ധൻ ദിനത്തിൽ വിവിധ പരിപാടികൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് 30നാണ് രക്ഷാബന്ധൻ ചടങ്ങ് ആചരിക്കുക.

Exit mobile version