താനൂർ പോലീസിന്റെ കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ; പോലീസിനെ കുരുക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മലപ്പുറം: മലപ്പുറത്ത് താനൂർ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരിച്ച യുവാവിന് മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ലഹരിമരുന്ന് കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തയാളെയാണ് പുലർച്ചെയോടെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത്.

ഈ സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തെത്തിയിരിക്കുന്നത്. പരപ്പനങ്ങാടി സ്വദേശിയായ താമിർ ജിഫ്രിയാണ് മരണപ്പെട്ടത്. ഇയാളുടെ പുറത്ത് മർദ്ദനമേറ്റ പാടുകളുണ്ട്. ആമാശയത്തിൽ ക്രിസ്റ്റൽ അടങ്ങിയ പ്ലാസ്റ്റിക് കവറുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ആന്തരികാവയവങ്ങളുടെ രാസ പരിശോധനാഫലം പുറത്തുവന്ന ശേഷമേ മരണകാരണം സ്ഥിരികരിക്കാനാവൂ എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ടത്.

ALSO READ- കടുത്ത വയറുവേദന; മെഡിക്കൽ കോളേജിലേക്ക് പോകും വഴി കാറിൽ നിന്നും കനാലിലേക്ക് ചാടി അതുൽ; അച്ഛനും സുഹൃത്തുക്കളും നോക്കി നിൽക്കെ ദാരുണമരണം

സംഭവം കസ്റ്റഡി മർദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ച് പ്രതിഷേധമുയർന്നിരുന്നു. താമിർ ജിഫ്രി പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.

Exit mobile version