നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ട്രക്ക് ഇടിച്ചുകയറി അപകടം, പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ഡല്‍ഹി പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹി പൊലീസ് സെക്യൂരിറ്റി യൂണിറ്റില്‍ ജോലി ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍ ജഗ്ബീര്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്.

നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ട്രക്ക് ഇടിച്ചുകയറിയാണ് അപകടം. മദിപൂര്‍ മെട്രോ സ്റ്റേഷന് സമീപം റോഹ്തക് റോഡിലാണ് സംഭവം. തകരാറുമൂലം കാര്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് പുറകില്‍ നിന്ന് വന്ന ട്രക്ക് ഇടിച്ചു കയറിയത്.

also read: പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി, അപകടം വിവാഹം രജിസ്റ്റര്‍ ചെയ്ത് ബന്ധുവീട്ടില്‍ വിരുന്ന് സത്കാരത്തിനെത്തിയപ്പോള്‍, നാടിനെ നടുക്കി ദുരന്തം

അപകടം നടന്ന സമയത്ത് ഇന്‍സ്‌പെക്ടര്‍ കാറിനു പുറത്തു നില്‍ക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ പോലീസുദ്യോഗസ്ഥന്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

അപകടത്തിന് പിന്നാലെ ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version