വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റ; ചിത്രം പ്രചരിച്ചതോടെ മാപ്പ് ചോദിച്ച് ഇന്ത്യൻ റെയിൽവേയും ഐആർസിടിസിയും

ഭോപ്പാൽ: ഇന്ത്യയുടെ അഭിമാനമെന്ന് പറയുന്ന വന്ദേഭാരത് എക്‌സ്പര്‌സിലെ ഭക്ഷമത്തെ ചൊല്ലി വീണ്ടും ആശങ്ക. വന്ദേ ഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി.. ജൂലൈ 24ന് റാണി കമലാപതി-ഹസ്രത് നിസാമുദ്ധീൻ വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രക്കാരനാണ് മോശം അനുഭവം ഉണ്ടായത്.

വന്ദേഭാരതിൽ റെയിൽവേ കാറ്ററിംഗ് സർവീസായ ഐആർസിടിസി നൽകിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. ഭക്ഷണത്തിൽ പാറ്റയുള്ളതിന്റെ ചിത്രങ്ങൾ യുവാവ് തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.

ഇതോടെയാണ് സംഭവം പുറംലോകത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ‘വന്ദേഭാരതിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി’ എന്ന തലക്കെട്ടോടെയായിരുന്നു യുവാവ് ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ പ്രചരിച്ചതോടെ വിഷയത്തിൽ യുവാവിനോട് മാപ്പ് പറഞ്ഞ് ഐആർസിടിസി തന്നെ രംഗത്തെത്തി.

also read- വിവാഹവാഗ്ദാനം നൽകി വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; ക്രൈംബ്രാഞ്ച് സിഐയ്ക്ക് എതിരെ പരാതി

‘നിങ്ങൾക്ക് സംഭവിച്ച ദുരനുഭവത്തിൽ ക്ഷമ ചോദിക്കുന്നു. വിഷയം കാര്യക്ഷമമായി പരിശോധിക്കും. ഭക്ഷണമുണ്ടാക്കുമ്പോൾ കൃത്യമായ സുരക്ഷ പാലിക്കാൻ ബന്ധപ്പെട്ട സേവനദാതാവിന് നിർദേശം നൽകിയിട്ടുണ്ട്. സേവനദാതാവിൽ നിന്നും തക്കതായ പിഴ ഈടാക്കിയിട്ടുണ്ട്’- എന്നാണ് ട്വീറ്റ്.

കൂടാതെ, റെയിൽവേയുടെ ട്വിറ്റർ പേജിൽ നിന്നും യുവാവിന് ക്ഷമാപണം ലഭിച്ചിരുന്നു. സംഭവത്തിൽ പ്രതികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ടിക്കറ്റിന്റെ പകർപ്പ് ഐആർസിടിസിക്ക് കൈമാറണമെന്നും റെയിൽസേവ അറിയിച്ചു.

Exit mobile version