വിവാഹവാഗ്ദാനം നൽകി വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; ക്രൈംബ്രാഞ്ച് സിഐയ്ക്ക് എതിരെ പരാതി

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ കേസെടുത്തു. കുറ്റിപ്പുറം പോലീസാണ് തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ സി പ്രമോദിനെതിരെ കേസെടുത്തത്.

പരാതിക്കാരി ആലപ്പുഴ സ്വദേശിനിയാണ്. കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ ഒരു മാസം മുമ്പാണ് തൃശൂരിലേക്ക് സ്ഥലം മാറ്റിയത്. ഇയാൾ കുറ്റിപ്പുറം സിഐ ആയിരിക്കെ വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

ALSO READ- ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ എത്തിച്ച് തടവുകാരനെ മർദ്ദിച്ചു; ജയിൽ അസി. സൂപ്രണ്ടിന്റെ ക്വട്ടേഷനെന്നും കണക്ക് തീർക്കലെന്നും ആരോപണം; നിഷേധിച്ച് അധികൃതർ

യുവതി മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരുന്നത്. സംഭവം നടന്നത് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിലായത് കൊണ്ട് കേസ് അവിടേക്ക് കൈമാറുകയായിരുന്നു.

Exit mobile version