കലാപം രൂക്ഷം;മണിപ്പൂരിൽ ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു; സോഷ്യൽമീഡിയകൾക്ക് വിലക്ക്

ന്യൂഡൽഹി: മണിപ്പൂരിൽ വംശീയ കലാപം രൂക്ഷമായിരിക്കെ നിരോധിച്ച ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. സ്ഥിര ഐപി കണക്ഷൻ ഉള്ളവർക്ക് മാത്രമേ പരിമിതമായ നിലയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സാധിക്കുകയുള്ളൂ. മൊബൈൽ ഇന്റർനെറ്റ് സേവനവും സോഷ്യൽമീഡിയക്കും വിലക്ക് തുടരും.

ഗോത്ര വിഭാദങ്ങളായ കുക്കികളും മെയ്ത്തികളും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ ഇന്റർനെറ്റ് സേവനം വിച്ഛേദിക്കപ്പെട്ടിരുന്നു. ഒടുവിൽ രണ്ടര മാസത്തിന് ശേഷമാണ് ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിക്കപ്പെടുന്നത്.

ALSO READ-കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, ഗതികേടുകൊണ്ടാണ്; കുറിപ്പിനൊപ്പം 10 രൂപ നാണയത്തുട്ടും; പെട്രോൾ ഊറ്റിയെടുത്തയാൾ അധ്യാപകന്റെ ബൈക്കിൽ വെച്ച കുറിപ്പ് വൈറൽ

സ്റ്റാറ്റിക് ഐപി അല്ലാത്ത ഒരു കണക്ഷനും ലഭ്യമാകില്ല. അനുമതിയില്ലാത്ത മറ്റു കണക്ഷനുകൾ ഉപയോഗിച്ച് ആരെങ്കിലും ഇന്റർനെറ്റ് സേവനം ഉപയോഗിച്ചാൽ സേവന ദാതാവ് ഉത്തരവാദി ആയിരിക്കുമെന്നാണ് മണിപ്പുർ സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

Exit mobile version