പിതാവിനൊപ്പം ബൈക്കില്‍ യാത്രചെയ്യവെ പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങി, ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങി ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. പശ്ചിം വിഹാറിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് കുട്ടിയുടെ കഴുത്തില്‍ പട്ടത്തിന്റെ നൂല് കുരുങ്ങിയത്.

നിരോധിത ചൈനീസ് മാഞ്ഞ എന്നറിയപ്പെടുന്ന ഒരുതരം പട്ടത്തിന്റെ നൂലാണ് കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിയത്. മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുകയായിരുന്ന കുട്ടി ബൈക്കിന്റെ പെട്രോള്‍ ടാങ്കിലായിരുന്നു ഇരുന്നത്. കുട്ടിയുടെ അമ്മയേയും മൂത്ത സഹോദരിയേയും പിന്നിലിരുത്തി അച്ഛനായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.

also read: ‘വിനായകനെതിരെ കേസെടുക്കരുത്, അപേക്ഷിക്കുകയാണ്, ആര് എന്ത് പറഞ്ഞാലും ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെ അറിയാം’; ചാണ്ടി ഉമ്മന്‍

ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് തൂങ്ങിക്കിടക്കുകയായിരുന്ന നൂല് കുട്ടിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. അപകടത്തിനു പിന്നാലെ സമീപത്തുള്ള ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.

also read: ഐഎസില്‍ ചേരാന്‍ മോഷണം; പ്രതികള്‍ കേരളത്തിലും സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി എന്‍ഐഎ കണ്ടെത്തല്‍

പൊലീസെത്തിയാണ് പട്ടത്തിന്റെ നൂല് അഴിച്ചുമാറ്റിയത്. പൊലീസ് പരിശോധനയില്‍ ചൈനീസ് മാഞ്ഞ ഉപയോഗിച്ചുള്ള പട്ടം പറപ്പിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തു. ഇത് വില്‍പ്പനയ്ക്കു വച്ച രണ്ട് കടകള്‍ പൂട്ടിക്കുകയും ചെയ്തു. കുപ്പിച്ചില്ല് പൂശിയ തരം ചൈനീസ് മാഞ്ഞ നൂലൂകള്‍ക്ക് 2017 മുതല്‍ ഡല്‍ഹിയില്‍ വിലക്കുള്ളതാണ്.

Exit mobile version