ഷട്ടര്‍ ദീദി! രാഷ്ട്രീയം മാത്രമല്ല, സ്‌പോര്‍ട്‌സും വഴങ്ങും; മമത ബാനര്‍ജിയുടെ ബാഡ്മിന്റണ്‍ കളി സോഷ്യല്‍മീഡിയയില്‍ വൈറല്‍

മമത ബാനര്‍ജി ബാഡ്മിന്റണ്‍ കളിക്കുന്ന വീഡിയോ പങ്കു വെച്ചിരിക്കുകയാണ് ഇപ്പോള്‍.

കൊല്‍ക്കത്ത: കായികരംഗത്തിന്റെ പ്രാധാന്യവും രാഷ്ട്രീയത്തോടൊപ്പം വലുതാണെന്ന സന്ദേശമുയര്‍ത്തി കൈയ്യടി വാങ്ങുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കായികരംഗത്തെ വികസനത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്ന മമത ബാനര്‍ജി ബാഡ്മിന്റണ്‍ കളിക്കുന്ന വീഡിയോ പങ്കു വെച്ചിരിക്കുകയാണ് ഇപ്പോള്‍.

ഒരു ഗ്രാമത്തിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പ്രകടനം കാഴ്ച വെക്കുന്ന വീഡിയോ സ്പോര്‍ട്സിനെ പ്രണയിക്കുന്നു എന്ന അടിക്കുറിപ്പോടു കൂടി ഷെയര്‍ ചെയ്തിരിക്കുകയാണ് മമത ബാനര്‍ജി.

Exit mobile version