വന്ദേഭാരത് വെള്ളയിൽ നിന്നും കാവിയിലേക്ക്; തീവണ്ടികളുടെ നിറം കാവിയും ചാരവും കോംബിനേഷനിലേക്ക് മാറ്റും; പൊടിപിടിച്ച് ഭംഗി നശിക്കുന്നെന്ന് വിശദീകരണം

ചെന്നൈ: രാജ്യത്തെ വന്ദേഭാരത് തീവണ്ടികളുടെ നിറം മാറ്റാനൊരുങ്ങുന്നുവെന്ന് സൂചന. നിലവിലെ നിറമായ വെള്ള- നീല നിറങ്ങൾ മാറ്റി ഓറഞ്ച് – ഗ്രേ കോംബിനേഷനിലേക്ക് വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകൾക്ക് മാറ്റം വരുത്താനാണ് ആലോചന. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇതുവരെ വന്നിട്ടില്ല. നിറംമാറ്റത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും തുടർ നടപടികൾ. ഇനി സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് തീവണ്ടികളുടെ കോച്ചുകൾക്കാകും പുതിയ നിറം ലഭിക്കുകയെന്നാണ് വാർത്ത.

കോച്ചുകൾ നിർമിക്കുന്ന ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) പല നിറങ്ങൾ പരീക്ഷിച്ചു നോക്കുകയായിരുന്നു. ഒടുവിൽ ഓറഞ്ച്-ഗ്രേ കോംബിനേഷനിലേക്ക് എത്തുകയും ഒരു കോച്ച് ഈ നിറത്തിൽ പെയിന്റ് ചെയ്ത് പരീക്ഷിക്കുകയും ചെയ്തിരുന്നു.

ALSO READ- മൂത്തമകന് ബാധിച്ച അസുഖം ഇളയകുട്ടിക്കും; മാനസികവിഷമം താങ്ങാനാകാതെ കടുംകൈ; മലപ്പുറത്ത് ജീവനൊടുക്കിയ നാലംഗ കുടുംബത്തിന് വിട ചൊല്ലി നാട്

നിലവിൽ രാജ്യമെമ്പാടും 26 വന്ദേഭാരത് തീവണ്ടികളാണ് സർവീസ് നടത്തുന്നത്. നിലവിലെ വെള്ള-നീല കോംബിനേഷൻ ഭംഗിയാണെങ്കിലും പൊടി പിടിച്ച് വേഗം മുഷിയുന്നതാണ് നിറം മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും നിറംമാറ്റുന്നതിന് കൃത്യമായ കാരണം റെയിൽവേ വ്യക്തമാക്കിയിട്ടില്ല.

Exit mobile version