പെട്രോള്‍ വാങ്ങിയതിന്റെ ബാക്കി 10രൂപ നല്‍കാന്‍ മറന്നു, കടയുടമയെ വെടിവെച്ച് കൊന്ന് യുവാവ്, അറസ്റ്റില്‍

ലഖ്‌നൗ: പെട്രോള്‍ വാങ്ങിയതിന്റെ ബാക്കി 10രൂപ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ കടയുടമയെ വെടിവെച്ചുകൊന്ന യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിലാണ് സംഭവം. ദളിത് വിഭാഗത്തില്‍പെട്ട മഹേഷ്ചന്ദ് ജാദവ് എന്നയാളാണ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഗുല്‍ഫാം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഗുല്ല ബഞ്ചാര എന്നയാള്‍ അറസ്റ്റിലായി. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഗുല്‍ഫാം പെട്രോള്‍ വാങ്ങാന്‍ കടയിലെത്തിയത്. പെട്രോള്‍ വാങ്ങി മടങ്ങവെ ഗുല്‍ഫാം നല്‍കിയ പണത്തിന്റെ ബാക്കിയായി മഹേഷ്ചന്ദ് നല്‍കിയതില്‍ പത്ത് രൂപ കുറവുണ്ടായിരുന്നു.

also read: കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപണം, കുട്ടികളുടെ മുന്നിലിട്ട് സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ക്ക് മര്‍ദനം

ഇത് ചൂണ്ടിക്കാട്ടി ഗുല്‍ഫാം ബാക്കി തുക ആവശ്യപ്പെടുകയും പിന്നീട് ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തു. അന്ന് മഹേഷ്ചന്ദിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഗുല്‍ഫാം അവിടെ നിന്നും മടങ്ങിയത്.

also read: അച്ഛന്‍ ആഗ്രഹിച്ച പോലെ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കും: കുടുംബത്തെ കൈവിടില്ല, ചേര്‍ത്ത് പിടിച്ച് പ്രതിശ്രുത വരന്‍

ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കടയുടെ പുറത്ത് വിശ്രമിക്കുമ്പോഴാണ് അക്രമി ഇയാള്‍ക്കു നേരെ വെടിയുതിര്‍ത്തത്. മഹേഷ്ചന്ദ് ജാദവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

Exit mobile version