ബാലസോർ തീവണ്ടി അപകടം: ജൂനിയർ എഞ്ചിനീയറെ തേടിയെത്തിയ സിബിഐ സംഘം കണ്ടത് പൂട്ടിക്കിടക്കുന്ന വീട്; കുടുംബത്തോടെ ഒളിവിലെന്ന് സൂചന

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ, റെയിൽവേ ജൂനിയർ എഞ്ചിനീയററെ കുടുംബത്തോടെ കാണാനില്ല. ഇയാളുടെ വീട് സിബിഐ ഉദ്യോഗസ്ഥർ സീൽ ചെയ്തു. സിഗ്‌നൽ ജൂനിയർ എഞ്ചിനിയർ അമീർ ഖാന്റെ വാടക വീടാണ് ഉദ്യോഗസ്ഥർ സീൽ ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ച അന്വേഷണ ചുമതലയുള്ള സിബിഐ സംഘം അമീർ ഖാന്റെ വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അന്വേഷണ സംഘം അദ്ദേഹത്തിന്റെ വീട് സീൽ ചെയ്യുകയായിരുന്നു. രണ്ട് സിബിഐ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് കുടുംബത്തെ കാണാതായത്.

ALSO READ- 449 ആശുപത്രികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് 15 ഡോക്ടർമാരുടെ പേരിൽ; ഒരു ഡോക്ടർക്ക് മാത്രം 83 ആശുപത്രികൾ; യുപിയിലെ കണക്കുകളിൽ ഞെട്ടൽ

ഇയാളെ മുൻപ് സിബിഐ ചോദ്യം ചെയ്തതായും സൂചനയുണ്ട്. 292 യാത്രക്കാരുടെ മരണത്തിന് കാരണമായ ബഹനാഗയിലെ ദുരന്തത്തിന് ശേഷം അമീറും കുടുംബവും ഇവിടം വിട്ടുപോയതായാണ് വിവരം. അതേസമയം ബഹനാഗ സ്റ്റേഷൻ മാസ്റ്ററുടെ വീട്ടിലും സിബിഐ സംഘം എത്തിയിരുന്നു.

Exit mobile version