ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞ് സഹായധനം തട്ടാൻ ശ്രമം: യുവതിയെ താക്കീത് ചെയ്ത് പോലീസ്; പിരിഞ്ഞിട്ട് 13 വർഷമായെന്ന് ഭർത്താവ്

ഭുവനേശ്വർ: ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞ് സഹായധനം കൈപ്പറ്റാൻ ശ്രമിച്ച സ്ത്രീക്കെതിരെ പരാതി നൽകി ഭർത്താവ്. ജൂൺ രണ്ടിന് രാജ്യത്തെ നടുക്കിയ അപകടത്തിൽ ഭർത്താവ് വിജയ് ദത്ത മരിച്ചെന്ന് പറഞ്ഞാണ് കട്ടക് ജില്ലയിൽ നിന്നുള്ള ഗീതാഞ്ലി ദത്ത പണം തട്ടാൻ ശ്രമിച്ചത്. എന്നാൽ ഇവരുടെ രേഖകൾ പരിശോധിച്ചപ്പോൾ അവകാശവാദം കള്ളമാമെന്ന് തെളിയുകയായിരുന്നു.

ഭർത്താവ് തന്നെ സ്ത്രീക്കെതിരെ പരാതിയുമായി രംഗത്തെത്തിയതോടെ പോലീസ് ഇവരെ താക്കിത് ചെയ്തു അയച്ചു. 13വർഷമായി ഇവർ ഭർത്താവിൽ നിന്നും പിരിഞ്ഞ് താമസിക്കുകയാണ്. താൻ മരിച്ചുവെന്ന് പറഞ്ഞു പണം തട്ടാൻ ശ്രമിച്ച ഭാര്യയ്ക്കെതിരെ നടപടി എടുക്കണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു.

ALSO READ- ട്രാക്കിന് നടുവിൽ കുടുങ്ങി ട്രാക്ടർ; പാഞ്ഞെത്തിയ രാജധാനി എക്‌സ്പ്രസ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; രക്ഷയായത് ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യം

അതേസമയം, ഇക്കാര്യത്തിൽ ബാലസോർ ജില്ലയിലെ ബഹങ്ക പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ഗീതാഞ്ജലിയുടെ ഭർത്താവിനു പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

Exit mobile version