ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വ്യാജ ഡോക്ടറെ പിടികൂടി ഭർത്താവ്

Neet | india news

മുംബൈ: ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ ഡോക്ടറേയും കൂട്ടാളിയേയും പോലീസ് പിടികൂടി. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം.

ഷൊയ്ബ്, ഇർഫാൻ സയിദ് എന്നിവരെയാണ് പിടിയിലായത്. യുവതിയുടെ ഭർത്താവാണ് പ്രതികളെ പിടികൂടിയത്. പരിശോധനയ്ക്കായി ഡോക്ടറുടെ മുറിയിലേക്ക് പോയ യുവതിയെ ഏറെ നേരെ കാണാത്തതിനെ തുടർന്ന് തിരഞ്ഞെത്തിയ ഭർത്താവാണ് അതിക്രമം കണ്ടത്.

തുടർന്ന് പ്രകോപിതനായ ഇയാൾ ആശുപത്രിയിൽ ബഹളം വയ്ക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ ആശുപത്രി ഉടമയടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. സംഭവത്തിൽ ആശുപത്രി ഉടമ ഒളിവിലാണ്.

Exit mobile version