ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് റീല്‍സ് ഷൂട്ട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ഓടുന്ന ട്രെയിനിന് മുന്നില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്ത വിദ്യാര്‍ത്ഥിക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സര്‍ഫ്രാസി(16)നെയാണ് ട്രെയിനിടിച്ചത്.

സനത് നഗറിലെ റെയില്‍വേ ട്രാക്കില്‍ വെച്ചാണ് സംഭവം. രണ്ട് സുഹൃത്തുക്കളോടൊപ്പം ഇന്‍സ്റ്റഗ്രാം റീലിനായി ഒരു വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു സര്‍ഫ്രാസ്. വേഗത്തിലോടുന്ന ട്രെയിന്‍ ബാക്ക്ഗ്രൗണ്ടില്‍ ലഭിക്കാനായി പാളത്തിനോട് ചേര്‍ന്ന് നിന്നായിരുന്നു ഇവരുടെ ഷൂട്ടിംഗ്.

എന്നാല്‍ ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ പുറംതിരിഞ്ഞുനിന്ന സര്‍ഫ്രാസ് ശ്രദ്ധിച്ചില്ല. അതിവേഗത്തിലെത്തിയ ട്രെയിന്‍, സര്‍ഫ്രാസിനെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ സര്‍ഫ്രാസ് മരിച്ചു.

Read Also: ‘അരിക്കൊമ്പന്‍’ സിനിമ വരുന്നു: പോസ്റ്റര്‍ പങ്കുവച്ച് സാജിദ് യഹിയ

അപകടത്തിന് ശേഷം സംഭവത്തിന്റെ വിഡിയോ സുഹൃത്തുക്കള്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്.

Exit mobile version