റെയില്‍വേ ട്രാക്കില്‍ നിന്ന് റീല്‍ എടുക്കാന്‍ ശ്രമം: പാഞ്ഞെത്തിയ ട്രെയിനിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ലക്‌നൗ: റെയില്‍വേ ട്രാക്കിന് സമീപം നിന്ന് റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ ട്രെയിനിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. റെയില്‍വേ ട്രാക്കിന് സമീപം റീല്‍ എടുക്കുകയായിരുന്ന ഒരു യുവതിയും രണ്ട് യുവാക്കളുമാണ് കൊല്ലപ്പെട്ടത്.

മുസ്സൂറി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കല്ലു ഗാര്‍ഹി റെയില്‍വേ ഗേറ്റിന് സമീപം 9 മണിയോടെയായിരുന്നു അപകടം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ച പോലീസ് ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.

Read Also: ‘നീ വിഷമിക്കരുത് ബ്രോ, നീ സൃഷ്ടിച്ചത് ചരിത്രം’! എല്ലാവരും നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു; ലോകത്തിന്റെ കണ്ണ് നിറച്ച് എംബാപ്പെ-ഹക്കിമി സൗഹൃദം

യാത്രക്കാരാണ് വിവരം ലോക്കല്‍ പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ മൂവരും റെയില്‍വേ ട്രാക്കില്‍ റീല്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി. ട്രാക്കില്‍ നില്‍ക്കുകയായിരുന്നു മൂവരും, പെട്ടെന്ന് അതിവേഗത്തില്‍ എത്തിയ ട്രെയിന്‍ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇവര്‍ സംഭവ സ്ഥലത്ത് തന്നെ ഇരുവരും മരിക്കുകയും ചെയ്തു.

Exit mobile version