കത്തിച്ചുവെച്ച കൊതുകുതിരി വില്ലനായി; കിടക്കയിലേക്ക് തീ പടർന്ന് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

ന്യൂഡൽഹി: രാത്രിയിൽ കത്തിച്ചുവെച്ച കൊതുകുതിരിയിൽ നിന്ന് കിടക്കയിലേക്ക് തീപടർന്ന് ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണമരണം. ഡൽഹിയിലെ ശാസ്ത്രി പാർക്കിലാണ് സംഭവം. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണ് മരിച്ചത്. പൊള്ളലേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ ഒരാൾ പ്രാഥമികശുശ്രൂഷയ്ക്കു ശേഷം ആശുപത്രി വിട്ടു.

രാത്രിയിൽ കത്തിച്ചുവച്ച കൊതുക് തിരി കിടക്കയിലേക്ക് മറിഞ്ഞാണ് അപകചമുണ്ടായത്.കിടക്കയിൽ തീ പടർന്നതോടെ പുകയും ഉയർന്നു. കാർബൺ മോണോക്‌സൈഡ് വാതകവും പുകയും ശ്വസിച്ച് വീട്ടുകാർ അബോധാവസ്ഥയിലായത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.

ALSO READ- ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിൽ; വീട് വിൽക്കാൻ ഭാര്യയ്ക്ക് വിസമ്മതം; അലി അക്ബർ കൊലപാതകം നടത്തിയത് മകളെ പുറത്താക്കി വാതിലടച്ച്

ശ്വാസം മുട്ടിയും പുകശ്വസിച്ചുമാണ് മരണങ്ങൾ സംഭവിച്ചതെന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ജോയ് തിർകെ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version