മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരണം മുന്നില്‍ക്കണ്ട് അമ്മ, രക്തം വായ കൊണ്ട് വലിച്ചെടുത്ത് ജീവന്‍ രക്ഷിച്ച് മകള്‍

പുത്തൂര്‍: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരണം മുന്നില്‍ക്കണ്ട അമ്മയ്ക്ക് രക്ഷകയായെത്തി മകള്‍. ദക്ഷിണ കന്നഡ ജില്ലയായ പുത്തൂരിലാണ് സംഭവം. മമത എന്ന സ്ത്രീയെയാണ് സ്വന്തം ജീവന്‍ പോലും മറന്ന് മകള്‍ ശര്‍മ്യ രക്ഷച്ചത്. പാമ്പ് കടിയേറ്റ ഭാഗത്തുള്ള രക്തം വായ കൊണ്ട് വലിച്ചെടുക്കുകയായിരുന്നു ശര്‍മ്യ.

അമ്മയുടെ ഫാമില്‍ എത്തിയതായിരുന്നു മമത. ഒപ്പം മകളുമുണ്ടായിരുന്നു. ഇവിടെ വെള്ളം നനയ്ക്കായി പമ്പ് തുറക്കാന്‍ പോയ മമത അബദ്ധത്തില്‍ പുല്ലുകള്‍ക്കിടയിലുണ്ടായിരുന്ന മൂര്‍ഖനെ ചവിട്ടി. ചവിട്ടേറ്റ പാമ്പ് മമതയുടെ കാലില്‍ കടിച്ചു. തന്നെ പാമ്പ് കടിച്ചെന്ന് മമതയ്ക്ക് മനസ്സിലായിരുന്നു.

also read: സിനിമയിലെ ലഹരി ഉപയോഗം യഥാര്‍ത്ഥത്തില്‍ ചെയ്തുവെന്ന് അനുമാനിക്കാന്‍ കഴിയില്ല: ഒമര്‍ ലുലുവിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

ഉടന്‍ തന്നെ മമത കടിയേറ്റ ഭാഗത്തിന് മുകളിലായി ഉണങ്ങിയ പുല്ല് കൊണ്ടു കെട്ടി. എന്നാല്‍ പുല്ല് കൊണ്ടുള്ള കെട്ട് വിഷം ശരീരത്തിലേക്ക് പടരുന്നത് തടയില്ലെന്ന് മനസ്സിലാക്കിയ മമതയുടെ മകള്‍ ശര്‍മ്യ റായ് കടിയേറ്റ ഭാഗത്തുള്ള രക്തം വായ കൊണ്ട് വലിച്ചെടുക്കുകയായിരുന്നു.

also read: ആത്മീയ പാതയില്‍ സാനിയ മിര്‍സ: മക്കയിലെത്തി ഉംറ നിര്‍വഹിച്ചു

ഇതിനു ശേഷമാണ് മമതയെ ആശുപത്രിയില്‍ എത്തിച്ചത്. ശര്‍മ്യയുടെ അവസോരിചതമായ ഇടപെടലാണ് മമതയുടെ ജീവന്‍ രക്ഷിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ രക്തം വലിച്ചെടുക്കുന്നത് അശാസ്ത്രീയമാണെന്നും ആരും അനുകരിക്കരുതെന്നും അത് കൂടുതല്‍ അപകടങ്ങളിലേക്കെത്തുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സിനിമകളില്‍ നിന്നാണ് പാമ്പ് കടിയേറ്റ ഭാഗത്തെ രക്തം വലിച്ചെടുത്താല്‍ ജീവന്‍ രക്ഷിക്കാനാകുമെന്ന് മനസ്സിലാക്കിയതെന്നാണ് കോളേജ് വിദ്യാര്‍ത്ഥിയായ ശര്‍മ്യ പറയുന്നു.

Exit mobile version