വിവാഹം കഴിഞ്ഞ് 10 വര്‍ഷം ആയിട്ടും കുട്ടികളില്ല; സന്താനഭാഗ്യം ഉറപ്പു നല്‍കി യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു സന്യാസി

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ വിവാഹം കഴിഞ്ഞിട്ടും കുട്ടികളുണ്ടാവാന്‍ കാത്തിരുന്ന യുവതിയെ സന്യാസി വിളിച്ചു വരുത്തി പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.

child rape | Bignewslive

വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം ആയിട്ടും കുട്ടികള്‍ ഉണ്ടാകാതെ നിരാശയിലായിരുന്ന യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു സന്യാസി. ഗുജറാത്തിലെ ഗോധ്രയിലാണ് സംഭവം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പഞ്ച്മഹല്‍ റൂറല്‍ പോലീസില്‍ ഇത് സംബന്ധിച്ച് പരാതി ലഭിച്ചത്.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ വിവാഹം കഴിഞ്ഞിട്ടും കുട്ടികളുണ്ടാവാന്‍ കാത്തിരുന്ന യുവതിയെ സന്യാസി വിളിച്ചു വരുത്തി പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. ടിംബി ആശ്രമത്തിലെ രാം തെക്രി ക്ഷേത്രത്തില്‍ യുവതി പതിവായി ദര്‍ശനം നടത്തുമായിരുന്നു. അവിടെ വെച്ചാണ് കൃഷ്ണകുമാര്‍ എന്ന സന്യാസിയെ അവര്‍ പരിചയപ്പെട്ടത്. ഇയാള്‍ സന്താനഭാഗ്യത്തിന് ചില ചടങ്ങുകള്‍ നടത്തി സഹായിക്കാം എന്ന് യുവതിക്ക് വാഗ്ദാനം നല്‍കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് കൃഷ്ണകുമാര്‍ ചടങ്ങുകളുടെ പേരില്‍ പലപ്പോഴായി സ്ത്രീയെ വിളിച്ചു വരുത്തിയിട്ടുണ്ട്. ഓരോ തവണയും ഓരോരോ ചടങ്ങുകളുടെ പേര് പറഞ്ഞാണ് വിളിച്ചുവരുത്തിയിരുന്നത്. എന്നാല്‍ ഏറ്റവും ഒടുവില്‍ താമസിക്കുന്ന സ്ഥലത്തു വിളിച്ചു വരുത്തി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Exit mobile version