സുഹൃത്തിന്റെ പെങ്ങളെ പ്രണയിച്ചു, വിദ്യാര്‍ത്ഥിയെ കോളേജില്‍ കയറി തല്ലിച്ചതച്ച് ബിജെപി നേതാവിന്റെ മകന്‍

ഹൈദരാബാദ്: കോളേജില്‍ കയറി ചെന്ന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് ബി.ജെ.പി തെലങ്കാന സംസ്ഥാന പ്രസിഡന്റ് ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍. സുഹൃത്തിന്റെ പെങ്ങളെ പ്രണയിച്ചതിനാണ് മര്‍ദനം. ബണ്ടി ബദരിനാഥ് ആണ് ഹൈദരാബാദിലെ സ്വകാര്യ സ്ഥാപത്തിലെത്തി വിദ്യാര്‍ഥിയെ കയ്യേറ്റം ചെയ്തത്.

വിദ്യാര്‍ത്ഥിയെ തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ ദിണ്ഡുഗല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തടഞ്ഞുവയ്ക്കല്‍ ,പരുക്കേല്‍പ്പിക്കുക, ക്രിമനല്‍ ഗൂഡാലോചന ,സംഘം ചേര്‍ന്നു മര്‍ദിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു കേസ്.

also read: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നു: ഹാഷിം അംല

തെലങ്കാനയിലെ പ്രമുഖ സ്വകാര്യ സര്‍വ്വകാശാലയില്‍ എന്‍ജിനിയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ബി.ജെ.പി തെലങ്കാന സംസ്ഥാന പ്രസിഡന്റ് ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ബദരിനാഥ്. തന്റെ സുഹൃത്തിന്റെ പെങ്ങളെ ശല്യം ചെയ്യുന്നവനെ കൈകാര്യം ചെയ്യാനാണു ബദരിനാഥ് ഹൈദരാബാദിലെ സ്ഥാപനത്തിലെത്തിയത്.

also read: പ്രവീണ്‍ റാണയെ നായകനാക്കി സിനിമ: എഎസ്ഐ സാന്റോ അന്തിക്കാടിന് സസ്പെന്‍ഷന്‍

തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്തു. ഇത് പിന്നീട് കയ്യാങ്കളിയിലാണ് എത്തിയത്. ക്ലാസ് മുറിക്ക് അകത്തു വച്ചും പുറത്തുവച്ചും ക്രൂരമായി മര്‍ദ്ദിച്ചു. അടികിട്ടിയ വിദ്യാര്‍ഥി, ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി രംഗത്തെത്തി.

ബദരിയുടെ സുഹൃത്തിന്റെ സഹോദരിയോടു പ്രണയാഭ്യര്‍ഥന നടത്തിയതിനാണു മര്‍ദ്ദനമേറ്റതെന്നും ഇപ്പോള്‍ പ്രചരിക്കുന്നത്, പഴയ ദൃശ്യങ്ങളാണെന്നുമായിരുന്നു വിശദീകരണം.

Exit mobile version