ബസില്‍ വച്ച് പെണ്‍കുട്ടിക്ക് മുന്നില്‍ സ്വയംഭോഗം; പിടിയിലായ പ്രതി കരഞ്ഞ് തടിയൂരി, പരാതി ഇല്ലെന്ന് പെണ്‍കുട്ടി

ഇയാളെ പോലീസിന് കൈമാറിയെങ്കിലും ആരും പരാതി എഴുതി നല്‍കാതിരുന്നതിനാല്‍ പ്രതിയെ വിട്ടയക്കുകയായിരുന്നു.

delhi-bus

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ വച്ച് പെണ്‍കുട്ടിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്തയാളെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടികൂടി. ഡല്‍ഹി രോഹിണി മേഖലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി ശബ്ദമുയര്‍ത്തിയതോടെ ബസില്‍ സുരക്ഷയ്ക്കുണ്ടായിരുന്ന മാര്‍ഷല്‍ എത്തി ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ പിടിയിലായ ബിഹാര്‍ സ്വദേശിയായ പ്രതി കരഞ്ഞ് തടിയൂരി. ഇയാളെ പോലീസിന് കൈമാറിയെങ്കിലും ആരും പരാതി എഴുതി നല്‍കാതിരുന്നതിനാല്‍ പ്രതിയെ വിട്ടയക്കുകയായിരുന്നു.

എന്നാല്‍ സംഭവം വ്യാപകമായി പ്രചരിച്ചതോടെ പോലീസ് വീണ്ടും പെണ്‍കുട്ടിയെ സമീപിച്ചു. മൊഴി നല്‍കുന്നതിനോ പരാതി നല്‍കുന്നതിനോ പെണ്‍കുട്ടി തയ്യാറാകുന്നില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Exit mobile version