മോഡി രാജ്യത്തിന് സമര്‍പ്പിച്ച വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആദ്യ സര്‍വീസില്‍ കല്ലേറ്; ജനല്‍ച്ചില്ല് തകര്‍ത്ത് സാമൂഹ്യവിരുദ്ധര്‍; അന്വേഷണം

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്സ്പ്രസിനുനേരെ പശ്ചിമ ബംഗാളില്‍ കല്ലേറ്. ആദ്യ സര്‍വീസിനിടെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ട്രെയിനിന്റെ ജനല്‍ചില്ല് തകര്‍ന്നു. പശ്ചിമ ബംഗാളിലെ മാല്‍ഡ കുമര്‍ഗംഞ്ച് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു കല്ലേറ്.

ഇക്കഴിഞ്ഞ ഡിസംബര്‍ 30-നാണ് പ്രധാനമന്ത്രി ബംഗാളിന് വന്ദേ ഭാരത് എക്‌സ്പ്രസ് സമര്‍പ്പിച്ചത്. ഹൗറ-ന്യൂ ജല്‍പൈഗുരി റൂട്ടിലോടുന്ന ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്.

ഏഴാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസാണ് ബംഗാളിന് സമ്മാനിച്ചിരുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി സംസ്ഥാനത്തിന് വന്ദേ ഭാരത് എക്‌സ്പ്രസ്സ് സമര്‍പ്പിച്ചത്.

also read- ഒമ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബിയില്‍ കാണാതായി, അപ്രതീക്ഷിതമായി കുടുംബത്തെ തേടിയെത്തി പ്രവീണിന്റെ വീഡിയോകോള്‍

ട്രെയിനിന്റെ സി-13 കോച്ചിന് നേരെയാണ് കല്ലേറുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version