അതീവ സുരക്ഷാ മേഖലയിലെ ബിഎസ്എഫിന്റെ സ്‌നിഫര്‍ നായ പ്രസവിച്ചു: അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഷില്ലോങ്: ബിഎസ്എഫിന്റെ സ്‌നിഫര്‍ നായ ഗര്‍ഭിണിയായി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ബിഎസ്എഫ് കോടതി. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സ്‌നിഫര്‍ നായകളില്‍ ഒരെണ്ണമായ ലൈല്‍സി എന്ന നായയാണ് ഗര്‍ഭിണിയായത്. ലൈല്‍സി മൂന്ന് നായക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു.

അതീവ സുരക്ഷാ മേഖലകളില്‍ വിന്യസിച്ചിരിക്കുന്ന നായ്ക്കള്‍ ഗര്‍ഭിണിയാകാന്‍ പാടില്ലെന്ന ബിഎസ്എഫിന്റെ നിയമം ലംഘിക്കപ്പെട്ടതിനാല്‍ ഷില്ലോങിലെ സൈനിക കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ പെണ്‍ നായ ആണ് ലൈല്‍സി. ഡിസംബര്‍ അഞ്ചിനാണ് ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റിലെ ബാഗ്മാരയില്‍ മൂന്ന് നായക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. സ്‌നിഫര്‍ നായകളെ ബിഎസ്എഫ് ക്യാമ്പിലും ബിഒപിയിലുമാണ് സാധാരണ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഇവയെ പുറത്തേക്ക് വിടാറില്ല. സ്‌നിഫര്‍ നായകള്‍ക്ക് കനത്ത സുരക്ഷാ സംവിധാനം സൈന്യം ഒരുക്കാറുണ്ട്. നായ്ക്കളെ കൈകാര്യം ചെയ്യുന്നവര്‍ നിരന്തര ജാഗ്രതയും പാലിക്കണം.

നായ ഗര്‍ഭിണിയായത് സുരക്ഷാ വീഴ്ചയുണ്ടായോ എന്നീ കാര്യങ്ങളിലടക്കം അന്വേഷണം നടത്തും. ബിഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് അജിത് സിങിനാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം നടത്തി ഈ മാസം അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സേനയുടെ വെറ്റിനറി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലും ഉപദേശത്തിലും മാത്രമേ ഇവയെ പ്രജനനം ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.

ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ പെണ്‍ നായയാണ് ലൈല്‍സി. ഡിസംബര്‍ അഞ്ചിനാണ് ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റിലെ ബാഗ്മാരയില്‍ മൂന്ന് നായ്ക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. സ്നിഫര്‍ നായ്ക്കളെ ബിഎസ്എഫ് ക്യാമ്പിലും ബിഒപിയിലുമാണ് സാധാരണ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഈ നായ്ക്കളെ പുറത്തുപോകാന്‍ അനുവദിക്കാറില്ല. ഇവര്‍ക്ക് കനത്ത സുരക്ഷാ സംവിധാനവും ഒരുക്കാറുണ്ട്. ഈ സാഹചര്യത്തില്‍ പെണ്‍നായ ഗര്‍ഭിണിയായത് സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കമാണ് അന്വേഷണം നടത്തുക.

Exit mobile version