വര്‍ഷങ്ങളായി ക്ഷേത്ര മുറ്റത്ത് ഭിക്ഷയെടുത്ത് ജീവിതം;ഒടുവില്‍ 70കാരി ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തത് ഒരു ലക്ഷം രൂപ; ആദരിച്ച് അധികാരികള്‍

ഭുവനേശ്വര്‍: കടുത്ത ജഗന്നാഥ ഭക്തയായ വയോധികയായ ഭിക്ഷാടക താന്‍ ഭിക്ഷയ യാചിക്കുന്ന ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തത് ഒരു ലക്ഷം രൂപ. ഏറെ നാളുകള്‍ കൊണ്ട് ഭിക്ഷാടനത്തിലൂടെ സമാഹരിച്ച പണമായ ഒരുലക്ഷം രൂപയാണ് ക്ഷേത്രത്തിന് സംഭാവന ചെയ്തിരിക്കുന്നത്.

ഒഡീഷ സ്വദേശിയായ എഴുപതുകാരി തുലാ ബെഹെരയെന്ന സ്ത്രീയാണ് ഒരു ലക്ഷം രൂപ നല്‍കി ക്ഷേത്രാധികാരകിളെ പോലും അമ്പരപ്പിച്ചിരിക്കുന്നത്. ഫൂല്‍ബനിയിലെ ജഗന്നാഥ ക്ഷേത്രത്തിനാണ് ഇവര്‍ ഇത്രയും പണം സംഭാവന ചെയ്തിരിക്കുന്നത്.

സ്ഥിരമായി ഫുല്‍ബനി സിറ്റിയിലെ ജഗന്നാഥ ക്ഷേത്രം, സമീപത്തെ സായ് ക്ഷേത്രം തുടങ്ങിയവയുടെ മുന്‍പിലിരുന്നാണ് ഈ വയോധിക ഭിക്ഷ യാചിക്കാറുള്ളത്. ഇതിനിടെ ഇവരുടെ സമീപത്തേക്ക് എത്തിപ്പെട്ട ഒരു അനാഥയായ പെണ്‍കുട്ടിയുടെ സംര്കഷിണവും തുലാ ഏറ്റെടുത്തിരുന്നു.

also read- നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് മെസി; ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെയാണ് നേരിട്ടതെന്ന് മക്കളോട് പറയുമെന്ന് ഗ്വാര്‍ഡിയോള്‍

ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന വിശ്വാസികളുടെ കൈയ്യില്‍ നിന്നും ലഭിക്കുന്ന പണം കൊണ്ടാണ് തുലായും ഈ പെണ്‍കുട്ടിയും ജീവിക്കുന്നത്. കടുത്ത ഭക്തയായ തുലാ തനിക്ക് ഈ ക്ഷേത്രത്തിന് എന്തെങ്കിലും സംഭാവന നല്‍കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് കാലങ്ങളായി ഇവര്‍ പണം ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ച് വെച്ചിരുന്നത്. ഒടുവില്‍ ഈ പണം ഒരുലക്ഷം കടന്നതോടെ അധികൃതര്‍ ഇവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ക്ഷേത്ര നവീകരണത്തിനായി സംഭാവന നല്‍കാന്‍ തുലാ തീരുമാനിച്ചത്.

ധനുസംക്രാന്തി ദിനത്തിലാണ് ഇവര്‍ പണം സംഭാവന ചെയ്തത്. തുടര്‍ന്ന് ക്ഷേത്ര മാനേജ്മെന്റ് ഇവരെ ആദരിക്കുകയും ചെയ്തു. തുലായുടെ നല്ല വ്രവര്‍ത്തിയുടെ ആദരസൂചകമായി അവരുടെ ജീവിതാന്ത്യംവരെ പ്രസാദം നല്‍കുമെന്നും ക്ഷേത്ര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സുനസിര്‍ മൊഹന്തി അറിയിച്ചു.

Exit mobile version