ശിരോവസ്ത്രം ധരിച്ച് സിനിമാറ്റിക്ക് ഡാൻസ്; നാല് എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് സസ്പൻഷൻ

തീർത്തും അനുചിതമായ നടപടിയാണു വിദ്യാർത്ഥികളുടേതെന്ന് ഏതാനുംപേർ ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് കോളജ് അധികൃതർ പറഞ്ഞു.

ബാംഗളൂർ: ശിരോവസ്ത്രം ധരിച്ച് ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്ത നാല് എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് സസ്പൻഷൻ. നൃത്തം ചെയ്യുന്നതിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് കർണാടകത്തിൽ നാല് എൻജിനിയറിംഗ് വിദ്യാർഥികളെ കോളജ് അധികൃതർ സസ്പൻഡ് ചെയ്തത്.

also read: റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്തു രണ്ടര കോടിരൂപ തട്ടി; കൊച്ചിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ പണിപോയി

തീർത്തും അനുചിതമായ നടപടിയാണു വിദ്യാർത്ഥികളുടേതെന്ന് ഏതാനുംപേർ ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് കോളജ് അധികൃതർ പറഞ്ഞു. ആഭ്യന്തര അന്വേഷണത്തിനുശേഷമാണ് വിദ്യാർത്ഥികൾക്കെതിരേ അച്ചടക്കനടപടിയെടുത്തത്.

ദബാംഗ് ബോളിവുഡ് സിനിമയിലെ പ്രശസ്തമായ ഒരു ഗാനത്തിനാണ് ശിരോവസ്ത്രമണിഞ്ഞ വിദ്യാർത്ഥികൾ ചുവടുകൾ വച്ചത്. കഴിഞ്ഞ ബുധനാഴ്ച കോളജിലെ ഒരു പൊതുപരിപാടിക്കുശേഷമാണ് നൃത്തരംഗം ചിത്രീകരിച്ചത്.

Exit mobile version