നിര്‍മ്മല സീതാരാമന്‍, ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീ: ഫോബ്സ് പട്ടികയില്‍ നാലാം തവണയും കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയില്‍ നാലാം തവണയും ഇടം നേടി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നാലാം തവണയാണ് നിര്‍മ്മല സീതാരാമന്‍ ഫോബ്സ് പട്ടികയില്‍ ഇടം നേടുന്നത്.

കേന്ദ്ര മന്ത്രി ഉള്‍പ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്സ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. ബയോകോണ്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍-ഷാ, നൈക സ്ഥാപകന്‍ ഫാല്‍ഗുനി നായര്‍, എച്ച്‌സിഎല്‍ടെക് ചെയര്‍പേഴ്‌സണ്‍ റോഷിനി നാടാര്‍ മല്‍ഹോത്ര, സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച്, ബയോകോണ്‍ ലിമിറ്റഡിന്റെയും ബയോകോണ്‍ ബയോളജിക്സ് ലിമിറ്റഡിന്റെയും എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണും സ്ഥാപകനുമായ മസുംദാര്‍-ഷാ എന്നിവരാണ് പട്ടികയിലുള്ള മറ്റു വനിതകള്‍.

ഫോബ്‌സ് പട്ടികയില്‍ 36-ാം സ്ഥാനത്തുള്ള നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായി നാലാം തവണയാണ് പട്ടികയില്‍ ഇടം പിടിക്കുന്നത്. 2021-ല്‍ 37-ാം സ്ഥാനവും 2020-ല്‍ 41-ാം സ്ഥാനത്തും 2019-ല്‍ 34-ാം സ്ഥാനത്തുമായിരുന്നു മന്ത്രി. ഫോബ്‌സ് പട്ടികയില്‍ വിവിധ കമ്പനികളുടെ 39 സിഇഒമാര്‍ ഉള്‍പ്പെടുന്നു. 10 രാഷ്ട്രത്തലവന്മാരും 115 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള 11 ശതകോടീശ്വരന്മാരും പട്ടികയിലുണ്ട്.

പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വനിതകളുടെ വിശദാംശങ്ങള്‍:

1. 36-ാം സ്ഥാനത്തുള്ള കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി നാലാം തവണയും പട്ടികയില്‍.

2. എച്ച്‌സിഎല്‍ടെക് ചെയര്‍പേഴ്‌സണ്‍ റോഷിനി നാടാര്‍ മല്‍ഹോത്ര 53-ാം റാങ്ക് നേടി പട്ടികയിലിടം പിടിച്ചു

3. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് പട്ടികയില്‍ 54-ാം സ്ഥാനത്താണ്.

4. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്‌സണ്‍ സോമ മൊണ്ടല്‍ ലിസ്റ്റില്‍ 67-ാം സ്ഥാനത്താണ്.

5. ബയോകോണ്‍ ലിമിറ്റഡിന്റെയും ബയോകോണ്‍ ബയോളജിക്സ് ലിമിറ്റഡിന്റെയും എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണും സ്ഥാപകനുമായ മസുംദാര്‍-ഷാ, പട്ടികയില്‍ 72-ാം റാങ്കിലാണ്.

6. ബ്യൂട്ടി ആന്‍ഡ് ലൈഫ്സ്റ്റൈല്‍ റീട്ടെയില്‍ കമ്പനിയായ നൈകായുടെ സ്ഥാപകനും സിഇഒയുമായ ഫാല്‍ഗുനി സഞ്ജയ് നായര്‍ 89-ാം സ്ഥാനത്താണ്.

Exit mobile version