സമ്പത്തിന്റെ കാര്യത്തില്‍ പുരുഷന്‍മാരെ വെല്ലും ഈ പെണ്‍പുലി; ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്ത് രാധ വെമ്പു

സ്വന്തം പ്രയത്‌നത്താല്‍ സമ്പന്നയായ രാധ വെമ്പുവിന്റെ ആസ്തിയായി ഫോബ്‌സ് കണക്കാക്കിയിട്ടുള്ളത് ഏകദേശം 21,455 കോടി രൂപയാണ്.

സമ്പത്തിന്റെ കാര്യത്തില്‍ പുരുഷന്‍മാരെ വെല്ലുന്ന പെണ്‍പുലി. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്ത് എത്തിയ രാധ വെമ്പുവിനെ കുറിച്ച് അറിയാം..

ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടിക പ്രകാരം ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നയായ സ്ത്രീയാണ് രാധ വെമ്പു. സ്വന്തം പ്രയത്‌നത്താല്‍ സമ്പന്നയായ രാധ വെമ്പുവിന്റെ ആസ്തിയായി ഫോബ്‌സ് കണക്കാക്കിയിട്ടുള്ളത് ഏകദേശം 21,455 കോടി രൂപയാണ്.

ലോകത്തെ ഏറ്റവും വലിയ 1176-ാമത്തെ ധനികയാണ് ലളിതമായ ജീവിതം നയിക്കുന്ന രാധ. ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഓഹരികളാണ് ഇവര്‍ക്ക് ഈ നേട്ടമുണ്ടാക്കി നല്‍കിയത്. കമ്പനിയുടെ കൂടുതല്‍ ഓഹരികളുടേയും ഉടമയാണ് രാധാ വെമ്പു.

സോഹോ മെയിലിന്റെ പ്രൊഡക്ട് മാനേജരായി 250 ഓളം പേരടങ്ങുന്ന ടീമിനെ നയിക്കുന്നത് രാധ വെമ്പു ആണ്. ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ പ്രധാന ക്യാമ്പസ് ടെക്‌സസിലെ ഓസ്റ്റിനിലാണ്. ആറ് കോടിയോളം ഉപയോക്താക്കളാണ് സോഹോ മെയിലിനുള്ളത്. ലോകമെമ്പാടുമുളള ഒമ്പത് രാജ്യങ്ങളില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുമുണ്ട്.

ജാനകി ഹൈടെക് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെയും ഹൈലാന്‍ഡ് വാലി കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെയും ഡയറക്ടര്‍ കൂടിയാണ് രാധ

1972ല്‍ മദ്രാസ് ഹൈക്കോടതിയിലെ സ്റ്റെനോഗ്രാഫറുടെ മകളായി ജനിച്ച രാധ വെമ്പു തമിഴ്‌നാട്ടിലെ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇന്‍ഡസ്ട്രിയല്‍ മാനേജ്മെന്റില്‍ ബിരുദം നേടിയ അവര്‍ പഠനകാലത്ത് തന്നെ സഹോദരങ്ങള്‍ക്കൊപ്പം ബിസിനസ് മേഖലയില്‍ സാന്നിധ്യം അറിയിച്ചിരുന്നു.

Exit mobile version