യുവാക്കള്‍ക്ക് മുന്‍ഗണന, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും, എല്ലാ വിഭാഗങ്ങളിലേക്കും വികസനം

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണം തുടരുകയാണ്. ഇന്ത്യയെ ലോകം തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യം ഭദ്രമായ നിലയില് വളരുന്നുവെന്നും അമൃത കാലത്തെ ആദ്യബജറ്റാണെന്നും ധമന്ത്രി പറഞ്ഞു.

ഒരു വര്‍ഷം കൂടി പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കും.ഇതിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും.
ഊന്നല്‍ നല്‍കുക മൂന്നു ഘടകങ്ങളിലാണ്

. 1. പൗരന്മാര്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍ – യുവാക്കള്‍ക്ക് മുന്‍ഗണന, 2. സാമ്പത്തിക വളര്‍ച്ചയും തൊഴിലും വര്‍ധിപ്പിക്കല്‍, 2. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കല്‍. അതേസമയം, സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ സമ്പദ്ഘടനയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യും, 2,516 കോടി രൂപ വകയിരുത്തി. 1. സുസ്ഥിരവികസനം – എല്ലാ വിഭാഗങ്ങളിലേക്കും വികസനം എത്തിക്കല്‍, 2. കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാാന വികസനം, കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് ഫണ്ട് എന്നിവയ്ക്ക് മുന്‍ഗണന നല്‍കും.

2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ്. ന്മ അമൃതകാലത്ത് രാജ്യത്തെ മുന്നോട്ടുനയിക്കുന്ന 7 സൂചികകള്‍ (സപ്തര്‍ഷികള്‍ മാര്‍ഗദര്‍ശികള്‍) : 1. എല്ലാവരെയും ഉള്‍ക്കൊണ്ട് വികസനം, 2. കാര്‍ഷിക വികസനം, 3. യുവജനക്ഷേമം, 4. സാമ്പത്തിക സ്ഥിരത, 5. ലക്ഷ്യം നേടല്‍, 6. അടിസ്ഥാന സൗകര്യം. സാധ്യതകളുടെ ഉപയോഗം ഉറപ്പാക്കല്‍ എന്നിവയാണ്.

Exit mobile version