കൃത്രിമം കാണിച്ചു; ഗുജറാത്തിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ആത്മഹത്യാ ശ്രമം

അഹമ്മദാബാദ്: ഗുജറാത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് കോൺഗ്രസ് സ്ഥാനാർഥി. ഗാന്ധിധാമിലെ കോൺഗ്രസ് സ്ഥാനാർഥി വേൽജിഭായി സോളാങ്കിയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ തൂങ്ങിമരിക്കാൻ ശ്രമം നടത്തിയത്. വോട്ടിങ് മെഷീനുകളിൽ ബി.ജെ.പി കൃത്രിമം കാണിച്ചെന്ന് ആരോപിച്ചാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്.

മെഷീനുകൾ കൃത്യമായി സീൽ ചെയ്തിട്ടില്ലെന്നായിരുന്നു സ്ഥാനാർത്ഥിയുടെ ആരോപണം. ഇതേത്തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടാകാതിരുന്നതോടെ ഇദ്ദേഹം തൂങ്ങിമരിക്കാൻ ശ്രമം നടത്തുകയായിരുന്നു. നിലവിൽ ഗാന്ധിധാം മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയെക്കാൾ 12,000-ലേറെ വോട്ടുകൾക്ക് പിന്നിലാണ് വേൽജിഭായി സോളാങ്കി.

Exit mobile version