പ്രതിഷേധം ആര്‍ത്തിരമ്പുന്നു, രജനികാന്തിന്റെ വസതിയിലെത്തി ആരാധകന്‍ സ്വയം തീകൊളുത്തി; പാര്‍ട്ടി പ്രഖ്യാപിക്കണമെന്ന് ആവശ്യം, മുരുകേശന്‍ അതീവ ഗുരുതരാവസ്ഥയില്‍

Rajinikanth's house | Bignewslive

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ തീരുമാനത്തില്‍ വന്‍ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ അരങ്ങേറുന്നത്. കോലം കത്തിച്ചും പ്രകടനങ്ങള്‍ നടത്തിയും ആരാധകര്‍ പ്രതിഷേധം അറിയിക്കുകയാണ്. ഇതിനിടെ രജനികാന്തിന്റെ വസതിയിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുകയാണ് ആരാധകന്‍. സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചെന്നൈ സ്വദേശി മുരുകേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത് മൂന്ന് ദിവസം മുന്‍പാണ് അറിയിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം. രജനികാന്തിന്റെ വസതിക്ക് മുന്നില്‍ ഇപ്പോഴും ആരാധകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ചെന്നൈ നഗരത്തിലും തമിഴ്‌നാടിന്റെ പല ഭാഗങ്ങലിലും രജനീകാന്ത് ആരാധകര്‍ പ്രതിഷേധവുമായി തെരുവിലറിങ്ങിയിട്ടുണ്ട്.

തന്റെ പാര്‍ട്ടിയുടെ പേരും ചിഹ്നവും അടക്കം ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും എന്നായിരുന്നു അദ്ദേഹം നേരത്തെ അറിയിച്ചത്. എന്നാല്‍ ഇതിനിടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു അദ്ദേഹം തന്റെ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

Exit mobile version