കെ മുരളീധരന്‍ തൃശ്ശൂരില്‍, ഷാഫി പറമ്പില്‍ വടകരയില്‍, വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കെ മുരളീധരന്‍ തൃശ്ശൂരിലും ഷാഫി പറമ്പില്‍ വടകരയിലും മത്സരിക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഇത്തവണയും മത്സരിക്കുമ്പോള്‍ കെസി വേണുഗോപാല്‍ വീണ്ടും ആലപ്പുഴയിലെത്തുന്നു.

വ്യാഴാഴ്ച രാത്രി എഐസിസി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ആദ്യഘട്ട പട്ടികയായത്. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഡികെ ശിവകുമാര്‍, കേരളത്തിന്റെ സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് ചൗധരി, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ:

തിരുവനന്തപുരം- ശശി തരൂര്‍ ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ് ആലപ്പുഴ- കെ.സി. വേണുഗോപാല്‍ മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ് ഇടുക്കി- ഡീന്‍ കുര്യാക്കോസ് പത്തനംതിട്ട- ആന്റോ ആന്റണി എറണാകുളം- ഹൈബി ഈഡന്‍ ചാലക്കുടി- ബെന്നി ബഹനാന്‍ ആലത്തൂര്‍- രമ്യാ ഹരിദാസ് പാലക്കാട്- വി.കെ. ശ്രീകണ്ഠന്‍ തൃശ്ശൂര്‍- കെ. മുരളീധരന്‍ കോഴിക്കോട്- എം.കെ. രാഘവന്‍ വയനാട്- രാഹുല്‍ ഗാന്ധി വടകര- ഷാഫി പറമ്പില്‍ കണ്ണൂര്‍- കെ. സുധാകരന്‍ കാസര്‍കോട്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊല്ലം- എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി.) കോട്ടയം- ഫ്രാന്‍സിസ് ജോര്‍ജ് (കേരള കോണ്‍ഗ്രസ്) മലപ്പുറം- ഇ.ടി. മുഹമ്മദ് ബഷീര്‍ (മുസ്ലിംലീഗ്) പൊന്നാനി- അബ്ദുസ്സമദ് സമദാനി (മുസ്ലിംലീഗ്)

Exit mobile version