കൃഷിയിടത്തിലേയ്ക്കുള്ള വെള്ളത്തിനായി കുഴിച്ച കുഴല്‍ക്കിണറില്‍ വീണ് എട്ടുവയസ്സുകാരന്‍, അബോധാവസ്ഥയില്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഭോപ്പാല്‍: എട്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. മധ്യപ്രദേശിലെ ബിട്ടുളിലാണ് സംഭവം. തന്‍മയ് ദിയാവര്‍ എന്ന കുട്ടിയാണ് ആ400 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

കുഴല്‍കിണറിന്റെ 60 അടിയിലായി തങ്ങിനില്‍ക്കുകയാണ് കുട്ടി ഇപ്പോള്‍. അബോധാവസ്ഥയിലാണെന്ന് രക്ഷാസംഘം അറിയിച്ചു. ബിട്ടുളി സ്വദേശിയായ നാനാക് ചൗഹാന്‍ എന്നയാളുടെ സ്വകാര്യകൃഷിയിടത്തിലെ കുഴല്‍ക്കിണറിലാണ് കുട്ടി വീണത്.

also read: മീന്‍ വളര്‍ത്തുന്ന ക്വാറിയില്‍ വീണ് മകന്‍ മുങ്ങിമരിച്ചു, വിവരമറിഞ്ഞ് കുഴഞ്ഞുവീണ് മാതാവിന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. മൈതാനത്ത് കളിക്കുന്നതിനിടെ കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. പൊലീസും ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് അംഗങ്ങളും സ്ഥലത്തുണ്ട്. നിലവില്‍ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

also read: വെറ്റിലയും അടയ്ക്കയും നാണയവും വെച്ച് അനുഗ്രഹം തേടി എംബിബിഎസ വിദ്യാര്‍ഥിനി; എറ്റവൂം മൂല്യമേറിയ സമ്മാനമെന്ന് കൃഷ്ണ തേജ ഐഎഎസ്

കുട്ടിയ്ക്ക് ഓക്‌സിജന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കിണര്‍ രണ്ടുവര്‍ഷം മുന്‍പാണ് കൃഷിയിടത്തിലേയ്ക്ക് വെള്ളം എത്തിക്കുന്നതിനായി കുഴിച്ചത്. എന്നാല്‍ വെള്ളം കിട്ടാത്തതിനാല്‍ ഇത് പിന്നീട് ഇരുമ്പ് പാളികൊണ്ട് മൂടിയെന്നും കുട്ടി ഇരുമ്പ് പാളിയെങ്ങനെയാണ് നീക്കം ചെയ്തതെന്ന് അറിയില്ലെന്നുമാണ് ചൗഹാന്‍ പറയുന്നത്.

Exit mobile version