‘ആദിപുരുഷ് സിനിമയല്ല, ശ്രീരാമനോടുള്ള ഭക്തിയാണ്’: സംവിധായകന്‍ ഓം റൗത്ത്

ട്രെയിലര്‍ പുറത്തുവന്നതോടെ ട്രോളുകളിലും രൂക്ഷ വിമര്‍ശനത്തിലും ഇടംപിടിച്ച സിനിമയാണ് പ്രഭാസ് നായകനായ ‘ആദിപുരുഷ്’. ഓം റൗത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ ട്രെയ്‌ലറിലെ വിഎഫ്എക്‌സിനെ ട്രോളിക്കൊണ്ടാണ് വിമര്‍ശനങ്ങള്‍ ഉണ്ടായത്. ഇപ്പോള്‍ സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഓം റൗത്ത്. സിനിമയുടെ റിലീസ് നീട്ടുന്നതായും സമ്പൂര്‍ണ്ണ ദൃശ്യാനുഭവം നല്‍കുന്നതിന് വേണ്ടിയുമാണ് ഇത് എന്നാണ് ഓം റൗത്ത് കുറിപ്പില്‍ പറയുന്നത്.

Read Also: ‘ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ’: ശ്രീനിവാസന്‍ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധഭീഷണി

‘ആദിപുരുഷ് ഒരു സിനിമയല്ല. മറിച്ച് പ്രഭു ശ്രീരാമനോടുള്ള നമ്മുടെ ഭക്തിയും സംസ്‌കാരത്തോടും ചരിത്രത്തോടുമുള്ള പ്രതിബദ്ധതയുമാണ്. കാഴ്ചക്കാര്‍ക്ക് ഒരു സമ്പൂര്‍ണ്ണ ദൃശ്യാനുഭവം നല്‍കുന്നതിന്, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ടീമുകള്‍ക്ക് കൂടുതല്‍ സമയം നല്‍കേണ്ടതുണ്ട്.

ആദിപുരുഷ് 2023 ജൂണ്‍ 16-ന് റിലീസ് ചെയ്യും. നിങ്ങളുടെ പിന്തുണയിലും സ്‌നേഹത്തിലും അനുഗ്രഹത്തിലും ഇന്ത്യ അഭിമാനിക്കുന്ന ഒരു സിനിമ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ എന്ന് ഓം റൗത്ത് കുറിച്ചു.

Exit mobile version